മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡിഗ്ഡോളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ജമ്മു കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയിലാണ് ഗതാഗതതടസ്സം ഉണ്ടായിരിക്കുന്നത്. ഉദംപൂര്‍, നാഗ്രോട്ട, റംബാന്‍, പാട്നിടോപ്പ്, ബനിഹാല്‍, ബട്ടോട്ടെ മേഖലയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.
മഴ തുടരുന്നത് റോഡിലെ തടസ്സം നീക്കുന്നതിന് പ്രതികൂലമാകുകയാണെന്ന് അധികൃതര്‍ അറിയിച്ചു.