മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍

മുംബൈ, ശനി, 29 ജൂലൈ 2017 (09:22 IST)

കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡ്രൈവര്‍‍. മകന്‍ മിഖായലിനെയും മകള്‍  ഷീന ബോറയെയും  ഇന്ദ്രാണി കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയായി മാറിയ ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് ആണ് കോടതിയില്‍ ഇന്ദ്രാണിക്കെതിരെ മൊഴി നല്‍കിയത്.
 
ഡ്രൈവര്‍ ശ്യാംവര്‍ റായ് മൊഴിനല്‍കിയതോടെ കേസില്‍ ഇന്ദ്രാണിക്കെതിരായ കുരുക്കുകള്‍ മുറുകുകയാണ്. 2012ലാണ് ഷീനയെ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2015ല്‍ ഇക്കാര്യം പുറത്തറിഞ്ഞതോടെ ഇന്ദ്രാണി അറസ്റ്റിലാവുകയും ചെയ്തു. 
 
സ്‌കൈപ്പിലൂടെയാണ് ഇന്ദ്രാണി മക്കളെ കൊലപ്പെടുത്തുന്ന പദ്ധതി തന്നോട് അവതരിപ്പിച്ചതെന്ന് ശ്യാംവര്‍ പറഞ്ഞു. രണ്ടുപേരും തന്റെ മക്കളാണെന്നറിഞ്ഞാല്‍ സമൂഹത്തിലുണ്ടാകുന്ന പേരുദോഷമായിരുന്നു കാരണമായി പറഞ്ഞത്. ഇവരെ സഹോദരങ്ങളെന്ന് പറഞ്ഞാണ് ആളുകളോട് പരിചയപ്പെടുത്തിയിരുന്നത്.
 
മകള്‍ ഇന്ദ്രാണിയോട് ഒരു പുതിയ ഫ്ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സത്യം വിളിച്ചുപറയുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് മകള്‍ക്ക് ഒരു ഡയമണ്ട് റിങ് വാഗ്ദാനം ചെയ്താണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നെന്നും ഡ്രൈവര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുബൈ മരണം ഷീന ബോറ പൊലീസ് കോടതി Mubai Death Arrset Police

വാര്‍ത്ത

news

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 52കാരനായ സെക്യൂരിറ്റി അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ...

news

ദിലീപ് മാത്രമല്ല, നടിയെ ആക്രമിച്ചതിൽ മറ്റൊരു നടനും പങ്ക് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പുറമെ മലയാള സിനിമയിലെ മറ്റൊരു ...

news

കറങ്ങിത്തിരിഞ്ഞ് പൊലീസ് വീണ്ടും മുകേഷിനടുത്ത്! സംശയം സത്യമോ?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എം എല്‍ എയുമായ മുകേഷ്, നടി കാവ്യാ മാധവന്റെ ...

news

ജീന്‍പോള്‍ ലാലിന് കുരുക്ക് മുറുകുന്നു? ഹണി ബി 2വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും; നടിയുടെ പരാതി അത്ര ചെറുതല്ല

ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരായ കേസില്‍ ഹണി ബി 2 സിനിമയുടെ സെന്‍സര്‍ ...