ഭൂമിതര്‍ക്കം: ഗ്രാമീണര്‍ ബാലനെ അടിച്ചുകൊന്നു

ദുംങ്ക| WEBDUNIA|
ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഗ്രാമത്തലവന്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണര്‍ ഒരു പതിനാറുകാരനെ അടിച്ചു കൊന്നു. വെള്ളിയാഴ്ച ഝാര്‍ഖണ്ഡിലെ ജില്ലയിലാണ് ‘നാട്ടുനീതി’ നടപ്പായതെന്ന് പൊലീസ് പറയുന്നു.

ശത്രുഘ്നന്‍ കിസ്കു എന്ന പതിനാറുകാരനാണ് സ്ത്രീകളും പുരുഷന്‍‌മാരും അടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഗ്രാമത്തലവന്‍ ബാണേശ്വര്‍ സോറനും 24 പേര്‍ അടങ്ങുന്ന സംഘവും ചേര്‍ന്ന് വടികളും കോടാലികളും ഉപയോഗിച്ചാണ് ബാലനെ മര്‍ദ്ദിച്ചു കൊന്നത് എന്ന് ഡി‌എസ്‌പി ചന്ദന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശത്രുഘ്നന്റെ പിതാവ് സഹദേവ് കിസ്കുവും മറ്റൊരു ഗ്രാമീണനായ ദിലിപ് മറാണ്ടിയും തമ്മില്‍ നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് ബാലനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതില്‍ കലാശിച്ചത്. ഇതേ പ്രശ്നത്തില്‍, 2004 ല്‍ ഗ്രാമീണര്‍ കിസ്കുവിന്റെ കുടുംബത്തെ ഊരുവിലക്കിയിരുന്നു.

സഹദേവിനെയും ഭാര്യയെയും വീടിനുള്ളില്‍ പൂട്ടിയിട്ടശേഷമാണ് ശത്രുഘ്നനെ ഗ്രാമീണര്‍ കൈകാര്യം ചെയ്തത്. വീട്ടിലേക്ക് സൈക്കിളില്‍ വരികയായിരുന്ന ബാലനെ ഗ്രാമീണര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ബാലന്‍ കൊല്ലപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :