ബാംഗ്ലൂരില്‍ നാല് മലയാളികള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) പിടിയിലായി. ഭീകരവാദബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്.
പിടിയിലായവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ കോളുകള്‍ വരുന്നതായി എന്‍ ഐ എയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഈ നമ്പറിലേക്ക് നിരവധി തവണ തിരിച്ചുവിളിച്ചിട്ടുമുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറെ നാളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.