Widgets Magazine Widgets Magazine

ബീഫ് വിവാദം ഗുണമായത് കോഴിക്കച്ചവടക്കാര്‍ക്ക്; ചിക്കന് വില കുതിച്ചുകയറുന്നു!

കൊച്ചി, തിങ്കള്‍, 5 ജൂണ്‍ 2017 (18:13 IST)

Widgets Magazine
Chicken, Beef, Cow, Youth Congress, BJP, ചിക്കന്‍, ബീഫ്, കോഴി, കാള, പോത്ത്, പശു, യൂത്ത് കോണ്‍ഗ്രസ്, ബിജെപി

ബീഫ് വിവാദം ഇന്ത്യയാകെ പടര്‍ന്നുപിടിച്ചപ്പോള്‍ അതിന്‍റെ ഗുണം കിട്ടുന്നത് കോഴിക്കച്ചവടക്കാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കന് വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് സൂചന‍. ഉടന്‍ തന്നെ 25 മുതല്‍ 30 ശതമാനം വരെ വിലവര്‍ദ്ധന ചിക്കന് ഉണ്ടാകുമെന്നാണ് വിവരം.
 
അതായത്, നോണ്‍ വെജ് ഇഷ്ടമുള്ളവര്‍ക്ക് അത്രനല്ല സമയമല്ല ഇതെന്ന് സാരം. ബീഫിന് ക്ഷാമം നേരിടുകയും ചിക്കന് വില കൂടുകയും ചെയ്യുന്ന സാഹചര്യം നേരിടാന്‍ മാംസാഹാര പ്രേമികള്‍ മാനസികമായി തയ്യാറെടുക്കേണ്ടത് അനിവാര്യം.
 
ചിക്കന് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതാണ് വില ഉയരുന്നതിന് ഒരു കാരണം. അതായത് ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയയിടങ്ങളിലെ കോഴി ബിസിനസിന് വലിയ അഭിവൃദ്ധിയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്ത് സാധാരണയായി കോഴിക്കച്ചവടത്തില്‍ കുറവുണ്ടാകുകയാണ് പതിവ്. എന്നാല്‍ ബീഫ് വിവാദം കത്തിനിന്ന ഇത്തവണ അങ്ങനെ സംഭവിച്ചില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ പത്ത് വയസുകാരി ചതഞ്ഞരഞ്ഞ് മരിച്ചു

അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. വിശാഖപട്ടണത്തില്‍ ...

news

യോഗി ആദിത്യനാഥിന് 45 തികഞ്ഞു, ആഘോഷമില്ല; പത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യങ്ങള്‍ !

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിങ്കളാഴ്ച 45 വയസ് തികഞ്ഞു. എന്നാല്‍ ...

news

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിതയുടെ പ്രിയ ...

news

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് നാലു മരണം; മരിച്ചവരില്‍ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാനക്കാരും

തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ചു. ഒരാളെ ...

Widgets Magazine Widgets Magazine