Widgets Magazine Widgets Magazine

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ച സംഭവം; ഒൻപതു പേർക്കെതിരെ കേസ്

ചെന്നൈ, ബുധന്‍, 31 മെയ് 2017 (09:53 IST)

Widgets Magazine
IIT-Madras , beef fest , RSS , Narendra modi , CPM , Madras , beef , Cow slaughter , kummanam , Pinarayi Vijayan, ക​ന്നു​കാ​ലി വില്‍‌പന , പിണറായി വിജയൻ, ബീഫ് , കേ​ന്ദ്ര​സ​ർ​ക്കാ​ര്‍ , ക​ന്നു​കാ​ലി , സൂ​ര​ജ് , ബീഫ് ഫെസ്റ്റിവല്‍
അനുബന്ധ വാര്‍ത്തകള്‍

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ മനീഷ് കുമാറടക്കം ഒൻപതു പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്.  
 
പ്രതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മർദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാർഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണു മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിൽ മലപ്പുറം സ്വദേശിയും എയ്റോസ്പേസ് പിഎച്ച്ഡി വിദ്യാർഥിയുമായ ആർ.സൂരജിന്‍റെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റു. 
 
ഓഷ്യന്‍ എൻജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമായിരുന്നു സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസില്‍ ബീഫ് കഴിക്കുന്ന എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അക്രമികൾക്കെതിരെ ക്യാംപസ് അധികൃതർക്കും കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലും വിദ്യാർഥികൾ പരാതി നല്‍കിയിരുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി

പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആസിഡും പെട്രോളുമൊഴിച്ചു ...

news

19 വർഷങ്ങൾക്ക് ശേഷം വെജിറ്റേറിയനിസം ഉപേക്ഷിച്ച് വി ടി ബൽറാം ബീഫ് കഴിച്ചു; ശേഷം സംഭവിച്ചത്

കന്നുകാലി കശാപ്പിനെതിരായി കേന്ദ്ര സർക്കാർ വിജ്ഞ്ജാപനം പുറപ്പെടുവിച്ചത് മുതൽ പ്രക്ഷോഭങ്ങൾ ...

news

സഖാക്കൾ അഭിമാനത്തോടെയും, എതിരാളികൾ കളിയാക്കിയും പറയുന്നതുപോലെ പിണറായിക്ക് ഇരട്ട ചങ്കല്ല, നൂറു ചങ്കാണ്: എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സഭയില്‍ ഇരിക്കുന്നത് തന്നെ ഫാസിസത്തിനെതിരെയുളള ...

news

രാജ്യവ്യാപകമായി ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു

ഫെ​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. ...

Widgets Magazine Widgets Magazine