പ്രധാനമന്ത്രി മന്മോഹന് സിംഗ് സെപ്റ്റംബര്‍ 30 ന് നടത്തേണ്ടിയിരുന്ന ഷിംല സന്ദര്‍ശനം മാറ്റിവെച്ചു. ഒരു ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനമാണ് മാറ്റിവെച്ചത്.
പ്രധാനമന്ത്രിയുടെ ഷിംല സന്ദര്‍ശനം മാറ്റിവെച്ചുവെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചു. പുതിയ സന്ദര്‍ശന തിയതി പിന്നീട് അറിയിക്കും-ഷിംല സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.
ഷിംലയില്‍ ഒരു ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ ഉണ്ടായിരുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം സെപ്റ്റംബര്‍ 15 ന്ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് പ്രധാനമന്ത്രി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.