ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (17:23 IST)
കഴിഞ്ഞ ഒരു മാസത്തോളമായി പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഡല്‍ഹിയില്‍ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിത് രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയെ ചോദ്യം ചെയ്തത്.
പാര്‍ട്ടിയെ നയിക്കാനുള്ള രാഹുലിന്റെ കഴിവില്‍ സംശയമുണ്ടെന്ന് പറഞ്ഞ ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരണമെന്നും ആവശ്യപ്പെട്ടു. സോണിയ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ലെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് സോണിയ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് ഷീല ദീക്ഷിത് ആവശ്യപ്പെടുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി ബുധനാഴ്ച മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്യമായി തന്നെ രംഗത്തെത്തി കഴിഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.