പരിപാടി നടന്നില്ല; വേദി തല്ലിത്തകര്‍ത്തു!

ന്യൂഡല്‍ഹി| WEBDUNIA|
റോക്ക് ഷോ അവസാന നിമിഷത്തില്‍ മാറ്റിവച്ചത് മൂലം ആരാധകര്‍ നടത്തിയ രോഷപ്രകടനത്തില്‍ ഒരു കോടി രൂപയുടെ നഷ്ടം. ഷോ നടക്കില്ലെന്ന അറിയിപ്പ് വന്നതോടെ ആരാധകര്‍ വേദി തല്ലിത്തകര്‍ക്കുകയും വിലപിടിപ്പുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

റോക്ക് സംഗീത ട്രൂപ്പായ "മെറ്റാലിക' ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടി അവസാന നിമിഷം മാറ്റിവച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രണ്ടു മാസമെടുത്ത് തയ്യാറാക്കിയ വേദിയാണ് അടിച്ച് തകര്‍ത്തത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഫോര്‍മുല വണ്‍ കാര്‍ റേസിന്‍റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് അലങ്കോലമായത്. ഡിഎന്‍എ നെറ്റ് വര്‍ക്ക് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. നാല് സംഘാടകര്‍ക്കെതിരേ വഞ്ചനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :