പനീര്‍സെല്‍‌വത്തിന് പിന്തുണയുമായി ഡി എം കെ, തമിഴകത്ത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!

ചെന്നൈ, വ്യാഴം, 9 ഫെബ്രുവരി 2017 (21:08 IST)

Widgets Magazine
Paneerselvam, Sasikala, Tamilnadu, Thambidurai, Vidyasagar Rao, Stalin, പനീര്‍‌സെല്‍‌വം, ശശികല, തമിഴ്നാട്, തമ്പിദുരൈ, മോദി, വിദ്യാസാഗര്‍ റാവു, സ്റ്റാലിന്‍

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന് സാധ്യത. പനീര്‍സെല്‍‌വം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷകക്ഷിയായ ഡി എം കെ വ്യക്തമാക്കി. 
 
ഡി എം കെയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീശനാണ് ഇക്കാര്യം അറിയിച്ചത്. ഡി എം കെയ്ക്ക് 89 അംഗങ്ങളാണ് നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമുള്ളത് 117 അംഗങ്ങളാണ്. 
 
അതായത് 28 എം എല്‍ എമാരെ തന്‍റെ കൂടെ നിരത്താന്‍ കഴിഞ്ഞാല്‍ ഡി എം കെ പിന്തുണയോടെ പനീര്‍സെല്‍‌വത്തിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധിക്കും. 
 
തനിക്കൊപ്പം അമ്പതോളം അണ്ണാ ഡിഎംകെ എം എല്‍ എമാര്‍ വരുമെന്നാണ് പനീര്‍സെല്‍‌വം വിശ്വസിക്കുന്നത്. രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എം എല്‍ എമാരില്‍ ഒരു വലിയ വിഭാഗം അവസാനനിമിഷം പനീര്‍സെല്‍‌വത്തിനൊപ്പം വന്നാല്‍ തമിഴകം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വേര്‍പിരിയലിന് പിന്നില്‍ ഒരു ‘വമ്പന്‍ ചതി’

ലോസ് ഏഞ്ചല്‍സ്: ഡൊണാള്‍ഡ് ട്രം‌പിനെ അനുകൂലിക്കുകയും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് ...

news

പനീര്‍‌സെല്‍‌വം ഗവര്‍ണറെ കണ്ടു, രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത അറിയിച്ചു; ‘നല്ലത് നടക്കും’ എന്ന് പനീര്‍‌സെല്‍‌വം

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെ‌ല്‍‌വവും തമ്മിലുള്ള ...

news

തമ്പി ദുരൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് തമിഴ്നാട്ടില്‍ അവസാനമാകുന്നില്ല. എ ഐ എ ഡി എം കെ നേതാവും ...

Widgets Magazine