നോട്ട് നിരോധനം വെറുതെയായി, രാജ്യത്ത് തീവ്രവാദികള്‍ അഴിഞ്ഞാടുന്നു ?

ബുധന്‍, 8 നവം‌ബര്‍ 2017 (11:42 IST)

രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ ഏറെ സഹായകരമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാന്‍ നോട്ട് പിന്‍‌വലിച്ച് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന കാര്യത്തില്‍ സംശയമാണ്.
 
അതേസമയം രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോള്‍ ജമ്മു-കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും ഉദാഹരണം ചൂണ്ടികാട്ടി പ്രതിപക്ഷം അത് നിഷേധിക്കുകയാണ്. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്തുകൊണ്ടിവിടെ കൂടുതൽ മത്സരങ്ങൾ നടക്കുന്നില്ല? അമ്പരന്ന് കോഹ്‌ലി!

29 വർഷങ്ങൾക്കു ശേഷമാണ് തിരുവനന്തപുരം നഗരത്തിൽ ക്രിക്കറ്റ് അരങ്ങേറുന്നത്. മഴയായിട്ടു കൂടി ...

news

നല്ല കറ തീര്‍ന്ന വിഷമാണ് സന്തോഷ് പണ്ഡിറ്റ്‌; രൂക്ഷവിമര്‍ശനവുമായി രശ്മി നായർ

മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ ...

news

‘നിങ്ങള്‍ പണം ലാഭിച്ചോളൂ... എന്റെ നഗ്നചിത്രങ്ങള്‍ സൌജന്യമായി ഞാന്‍ തരാം’; വാഗ്ദാനവുമായി യുവഗായിക

തന്റെ സ്വകാര്യ ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് ഗംഭീരമറുപടിയുമായി ...

news

സോളാര്‍ കേസ്: തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം; സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ്

സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ജസ്‌റ്റിസ് ശിവരാജൻ ...

Widgets Magazine