നോട്ട് അസാധുവാക്കല്‍ ദുരന്തം, പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് മോദിക്ക് അറിയില്ല: രാഹുല്‍

ന്യൂഡല്‍ഹി, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:58 IST)

Rahul Gandhi, Rupee, Demonitisation, Narendra Modi, Black Money, Note, November 8, രാഹുല്‍ ഗാന്ധി, നോട്ട് നിരോധനം, നരേന്ദ്ര മോദി, പ്രധാനമന്ത്രി, കള്ളപ്പണം, നവംബര്‍ 8

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടത്തിയ നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിന് ശേഷം രാജ്യത്തെ പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ആക്ഷേപിച്ചു. 
 
കോണ്‍‌ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍‌മാരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
 
രാജ്യത്തിന്‍റെ ദുഃഖദിനമാണ് നോട്ടു നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട്. അത് കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാനാണ് ബി ജെ പിയുടെ പദ്ധതി. എന്താണ് ഇത്ര ആഘോഷിക്കാനുള്ളതെന്ന് മനസിലാകുന്നില്ല. രാജ്യം കടന്നുപോയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ഇപ്പോഴും മോദി തയ്യാറല്ല. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്‍റെ വികാരങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിന് കഴിയുന്നില്ല - രാഹുല്‍ഗാന്ധി പറഞ്ഞു. 
 
നല്ല പദ്ധതിയായ ജി എസ് ടി ധൃതിയില്‍ നടപ്പാക്കി അതിന്റെ മൂല്യം തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്തിനാണ് ദിലീപിനെ ഇത്രയും നാൾ ജയിലിലിട്ടത്, പലർക്കും അദ്ദേഹത്തിനോട് അസൂയ ഉണ്ടാകും: പ്രതാപ് പോത്തൻ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ ...

news

കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വ്യക്തിഹത്യാ പ്രസ്താവനയുമായി ഷാനവാസ് എംപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വ്യക്തിഹത്യാ പ്രസ്താവനയുമായി കോണ്‍ഗ്രസ് ...

news

ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്, ആരാധനാലയങ്ങളുടെ പരിസരംപോലും ഇതിനായി ഉപയോഗിക്കുന്നു: പിണറായി

വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി ...

news

മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരത; ലാത്തിക്കൊണ്ടുള്ള മര്‍ദനമേറ്റ് ഗര്‍ഭിണി മരിച്ചു

മദ്യം കൈവശമുണ്ടെന്ന് ആരോപിച്ച് പൊലീസ് നടത്തിയ മര്‍ദനത്തില്‍ ഗർഭിണി മരിച്ചു. ...

Widgets Magazine