Widgets Magazine Widgets Magazine

നടിയുടെ കേസ്: നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ്

കൊച്ചി, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (08:49 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ പത്തു മണിയോടെ ഹാജരാകാന്‍ പൊലീസ് നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
പൊലീസ് ചോദ്യം ചെയ്യലിന്  നേരത്തെ തന്നെ നാദിര്‍ഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് തന്നെ മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാദിര്‍ഷ കോടതിയില്‍ പറഞ്ഞത്. 
 
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞിരുന്നു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിന്റെ അമിത ലൈംഗികാസക്തി പണിയായി !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന് സറ്റിയാറിയാസിസ് എന്ന രോഗമാണെന്ന് ...

news

ശോഭായാത്രക്കിടെ കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറത്തുകൊണ്ടുവന്ന യുവാവിന് വധഭീഷണി

ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം ...

news

ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതുകാരിയ്ക്ക് എച്ച്ഐവി

രക്താർബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് ...

news

എം സി ജോസഫൈന് വധഭീഷണി; തപാലില്‍ മനുഷ്യവിസര്‍ജ്യം ലഭിച്ചെന്നും പരാതി

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. നടിക്കെതിരെ വിവാദ പരാമര്‍ശം ...

Widgets Magazine Widgets Magazine