'ദ് വീക്ക്' ഓഫിസ് ശിവസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

മുംബൈ| WEBDUNIA|
PRO
PRO
മലയാള മനോരമയുടെ ‘ദ് വീക്ക്‘ വീക്‍ലിയുടെ മുംബൈയിലെ മാര്‍ക്കറ്റിംഗ് ഓഫീസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. അക്രമത്തില്‍ സര്‍ക്കുലേഷന്‍ സീനിയര്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് അമ്പതോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ ‘ദ് വീക്ക്‘ ഓഫിസിലേക്ക് തള്ളിക്കയറിയത്. ഓഫിസ് ക്യാബിനും ജനല്‍ച്ചില്ലുകളും ഫോണുകളും മറ്റും ഇവര്‍ നശിപ്പിച്ചു.

അച്ചടക്ക നടപടിക്ക് വിധേയനായ താല്‍കാലിക ജീവനക്കാരന്‍ ശിവസേന പ്രവര്‍ത്തകരുടെ സഹായത്തോടെ ഓഫിസ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സേനയുടെ തൊഴിലാളി വിഭാഗം മലയാള മനോരമയില്‍ യൂണിയന്‍ തുടങ്ങാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കോടതി ഇതിന് അനുമതി നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അക്രമം.

അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :