ഡല്‍ഹിയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ചുവന്ന ബീക്കണ്‍ ലൈറ്റുള്ള വാഹങ്ങള്‍ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതി വിധി പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ടതില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകട പത്രിക വായിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

കൈക്കൂലിക്കാരായ ഉദ്യോഗസ്‌ഥരെ കുടുക്കാന്‍ ആം ആദ്മി പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്. കൈക്കൂലി ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സര്‍ക്കാരിനെ വിവരം അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കും. ഈ നമ്പറില്‍ വിളിച്ച് അറിയിച്ചാല്‍ കൈക്കൂലിക്കാരെ ഉടന്‍ പൊക്കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :