ജയിലിൽ സ്ഥലമില്ലാത്തത് കൊണ്ടാണോ കൊല്ലാൻ മുതിരുന്നത്? ; പരിഹാസവുമായി കമൽ ഹാസൻ

ഞായര്‍, 5 നവം‌ബര്‍ 2017 (13:47 IST)

ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി നടത്തി രംഗത്തെത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയെ പരിഹസിച്ച് കമൽ ഹാസൻ. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. 
 
ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
 
കമൽ ഹസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ വേണമെന്നാണ് നേതാവ് പരസ്യമായി ആക്രോശിച്ചത്. കമലിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരോടും ഇതു തന്നെ ചെയ്താലേ അവർ പാഠം പഠിക്കുകയുള്ളൂ. ഹിന്ദു വിശ്വാസികൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിക്കുന്നവർക്ക് രാജ്യത്തു ജീവിച്ചിരിക്കാൻ അവകാശമില്ലെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർമ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹിന്ദു മഹാസഭ കമൽ ഹാസൻ Cinema Kamal Hassan സിനിമ Hindhu Mahasabha

വാര്‍ത്ത

news

ലാവലിൻ കേസ്; പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ സി ബി ഐ സുപ്രിംകോടതിയിൽ

ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ...

news

വടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. വടകര ...

news

'നിങ്ങൾക്കതിനു കഴിയില്ല, ഗൗരി ലങ്കേഷിനു പിന്നാലെ കമൽ ഹാസനും?' - പിണറായിയുടെ നീക്കത്തിൽ ഞെട്ടി ഹിന്ദു മഹാസഭ!

ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി ...