ജയലളിതയെ പാടിപ്പുകഴ്ത്തിയും തള്ളിപ്പറഞ്ഞും പരസ്യത്തിലെ താരമായ് കസ്തൂരി പാട്ടി

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ്. കേരളത്തിലേതുപോലെ പോസ്റ്റര്‍ പ്രചരണം ഇല്ല. അതുകൊണ്ടുതന്നെ പ്രചരണത്തിനായി പാര്‍ട്ടികള്‍ പ്രധാനമായി ആശ്രയിക്കുന്നത് പരസ്യങ്ങളെയാണ്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ ഇറക്കിയ പരസ്യം

ചെന്നൈ, തമിഴ്‌നാട്, കസ്തൂരി പാട്ടി Chennai, Thamizhnad, Kasthuri patti
ചെന്നൈ| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (16:01 IST)
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ്. കേരളത്തിലേതുപോലെ പോസ്റ്റര്‍ പ്രചരണം ഇല്ല. അതുകൊണ്ടുതന്നെ പ്രചരണത്തിനായി പാര്‍ട്ടികള്‍ പ്രധാനമായി ആശ്രയിക്കുന്നത് പരസ്യങ്ങളെയാണ്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ ഇറക്കിയ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ്നാട്ടുകാര്‍.

ഇരു പാര്‍ട്ടികളും പുറത്തിറക്കിയ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത് കസ്തൂരി പാട്ടി എന്ന അറുപത്തിയേഴുകാരി. പരസ്യം ഇറങ്ങിയതോടെ കസ്തൂരി പാട്ടി തമിഴ്നാട്ടില്‍ താരമായി. രണ്ട് പരസ്യങ്ങളിലൂടെ കസ്തൂരി പാട്ടി പറയുന്നതില്‍ ഏത് വിശ്വസിക്കണം എന്ന സംശയത്തിലാണ് വോട്ടര്‍മാര്‍. ഒരു പരസ്യത്തില്‍ ജയലളിതയെ അനുകൂലിച്ച് ജയലളിതയെ പാടിപുകഴ്ത്തുമ്പോള്‍ രണ്ടാമത്തെ പരസ്യത്തില്‍ ജയലളിതയെ തള്ളിപ്പറയുകയാണ് കസ്തൂരി പാട്ടി.

എന്നാല്‍ ഡി എം കെയുടെയും എ ഐ എഡി എം കെയുടെയും പരസ്യത്തില്‍ അഭിനയിച്ച ഈ മുത്തശ്ശിക്ക് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുമില്ല എന്നതാണ് വസ്തുത. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് ഈ മുത്തശ്ശി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോയിലാണ് അഭിനയിക്കാന്‍ പറഞ്ഞതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കസ്തൂരി പാട്ടി പറയുന്നു. എ ഐ എഡി എം കെ 1500 രൂപയും ഡി എം കെ 1000 രൂപയും പ്രതിഫലമായി തന്നുവെന്ന് പാട്ടി പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :