ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടിവിട്ടു പോകാം: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളി അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി| priyanka| Last Updated: വ്യാഴം, 7 ജൂലൈ 2016 (18:09 IST)
കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളി അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടിവിട്ടു പോകാം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ നേതാക്കളുമായി നടത്തിയ വിശാല യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം ക്ഷണിതാക്കളാണുചര്‍ച്ചയില്‍ പങ്കെടുത്തത്. 15 റഖബ്ഗഞ്ച് റോഡിലെ മുറിയിലാണു യോഗം നടന്നത്. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുത്തത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :