ഗുര്‍മീത് സിങിന് ലൈംഗീക ശേഷിയില്ല! - കോടതിയുടെ നിലപാട് അപ്രതീക്ഷിതം!

വ്യാഴം, 31 ഓഗസ്റ്റ് 2017 (13:33 IST)

Widgets Magazine

ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിന് ലൈംഗികശേഷിയില്ലെന്ന് ആള്‍ദൈവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1990 ല്‍ തനിക്ക് ലൈംഗിക ശേഷി നഷ്ടമായെന്നും അതിനുശേഷമുള്ള കാലയളവില്‍ തനിക്ക് ലൈംഗികശേഷിയില്ലെന്നും ഗുര്‍മീത് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 
 
ഗുര്‍മീതിനെതിരായ പീഡനക്കേസ് നടക്കുന്നത് 1999ലാണ്. അതുകൊണ്ട് തന്നെ 1990 മുതല്‍ ലൈംഗിക ശേഷി ഇല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതെന്ന ചോദ്യമാണ് അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. കോടതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഗുര്‍മീതും ഞെട്ടി.
 
ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. ഗുര്‍തിന്റെ ലൈംഗീക ശേഷി പരിശോധന ഇതുവരെ നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പീഡനം നടക്കുന്നകാലകത്ത് ഗുർമീതിന്റെ മക്കള്‍ ആശ്രമത്തിലുണ്ടായിരുന്നു. സാക്ഷികളില്‍ ഒരാളുടെ ഈ മൊഴിയാണ് ഗുര്‍മീതിന്റെ വാദം തള്ളി ഇടയായത് ഇടയായത്. 
 
ഗുര്‍മീതിന് ലൈംഗിക ശേഷി ഇല്ലെന്ന് പറയുമ്പോള്‍ അതെത്രത്തോളം സത്യമാണെന്ന് പരിശോധിക്കേണ്ടി വരുമെന്നും ആള്‍ദൈവത്തിന്റെ ലൈംഗികശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടികാട്ടി. 
 
പ്രതി ഒരു വന്യ മൃഗമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. ബലാത്സംഗ കേസിൽ 20 വർഷത്തെ തടവാണ് ഗുർമീതിന് കോടതി വിധിച്ചത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗുര്‍മീത് പൊലീസ് അറസ്റ്റ് ക്രൈം വിശ്വാസം Gurmeet Police Arrest Crime Belief

Widgets Magazine

വാര്‍ത്ത

news

‘അമ്മയോ, ആരുടെ അമ്മ, ഭാര്യയായാലേ അമ്മയാകൂ’- അമൃതാനന്ദമയിക്കെതിരെ ആക്ഷേപപ്രവാഹം

മുസ്ലിം മതപ്രബോധനമെന്ന പേരില്‍ ഭാരത സംസ്കാരത്തെയും മറ്റുമതങ്ങളെയും അധിക്ഷേപിക്കുന്നവര്‍, ...

news

കോഴയും ഗ്രൂപ്പും മാത്രമാണ് ബിജെപിയുടെ മുഖമുദ്ര; വിമര്‍ശനവുമായി വെള്ളാപ്പള്ളി

ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ...

news

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേന

സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി ...

Widgets Magazine