ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:59 IST)
കോണ്‍ഗ്രസിന്റെ പല്ലക്കു ചുമക്കാന്‍ ഇനി തയ്യാറാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്.
കോണ്‍ഗ്രസ് ഇതര മതേതര സര്‍ക്കാരിനെക്കുറിച്ചാണ് പാര്‍ട്ടി ഗൌരവമായി ആലോചിക്കുന്നത്. ഇത്തരമൊരു സര്‍ക്കാരിന് നേതൃത്വം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാരാട്ട് വ്യക്തമാക്കി. ബിജെപിയെ ഒഴിവാക്കാനായി ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കേന്ദ്രത്തില്‍ ഇക്കുറി ബിജെപി അധികാരത്തിലെത്തുമെന്ന ഭയമില്ല. കോണ്‍ഗ്രസോ കോണ്‍ഗ്രസ് ഇതര മതേതര സര്‍ക്കാരോ അധികാരത്തിലെത്താനാണ് സാധ്യതയെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കക്ഷികള്‍ മൂന്നാം മുന്നണിയോടൊപ്പം ചേരുമെന്നും കാരാട്ട് പ്രതീക്ഷപ്രകടിപ്പിച്ചു.