കാമുകിക്ക് വേണ്ടി മുസ്താഖ് പ്രതാപായി! - പ്രണയത്തിനു വേണ്ടി ഹിന്ദു യുവാവ് മതം മാറിയാല്‍ ആഹാ, മുസ്ലിം യുവതികളായാല്‍ ഓഹോ!

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:56 IST)

Widgets Magazine

പ്രണയിനിയെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം യുവാവ് മതം മാറി ഹിന്ദുവായി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്.
ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനിയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്. വിജയലക്ഷ്മിയെ വിവാഹം ചെയ്യുന്നതിനാണ് മുസ്താഖ് മതം മാറിയതും. 
 
ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരം. രണ്ടു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വ്യത്യസ്ത മതമായതിനാല്‍ വിവാഹത്തിനോട് വീട്ടുകാര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പ്രണയത്തില്‍ നിന്നും പുറകോട്ടില്ലെന്ന് ഇരുവരും വ്യക്തമക്കിയതോടെ ഒടുവില്‍ ഹിന്ദു മഹാ സഭയാണ് വിവാഹ വേദി ഒരുക്കിയത്. 
 
ചടങ്ങിനിടെ മുതലിക് മുസ്താഖിന് പുതിയ പേരിട്ടു-പ്രതാപ്. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റച്ചടങ്ങും വിവാഹവും. സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണയം വിവാഹം മതം ലൌവ് ജിഹാദ് Love Marriage Reliugion Love Jihad

Widgets Magazine

വാര്‍ത്ത

news

രോഹിൻഗ്യ അഭയാര്‍ഥി പ്രശ്‌നം: മ്യാന്‍‌മറിനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം

രോഹിൻഗ്യ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു മ്യാൻമർ നേതാവ് ...

news

ദിലീപ് വീട്ടിലെത്തി; തിരിച്ചടി ഭയന്ന് ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു - കനത്ത സുരക്ഷയൊരുക്കി പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

news

കൊലപാതകത്തില്‍ സംഘപരിവാറിന് പങ്കോ ?; ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി ...

news

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ...

Widgets Magazine