ഒരിക്കലെങ്കിലും ഡിജിറ്റല്‍ പണമിടപാട് നടത്തൂ, നിങ്ങളതിന് അടിമയാകും: മോദി

ന്യൂഡല്‍ഹി, വെള്ളി, 30 ഡിസം‌ബര്‍ 2016 (20:25 IST)

Widgets Magazine
Narendra Modi, Digital, BHIM, Note, Reliance, നരേന്ദ്രമോദി, ഭീം, ഡിജിറ്റല്‍, പണം, പ്രധാനമന്ത്രി, അസാധു, നോട്ട്, റിലയന്‍സ്

ഒരിക്കലെങ്കിലും ഡിജിറ്റലായി പണമിടപാട് നടത്തൂ എന്നും അങ്ങനെ നടത്തിയാല്‍ നിങ്ങള്‍ അതിന് അടിമയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.  
 
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഭീം(ബിഎച്ച്ഐഎം – ഭാരത് ഇന്‍റര്‍ഫെയ്സ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഈ ആപ്പ് ഉപയോഗിക്കാന്‍ ഇന്‍റര്‍നെറ്റ് വേണമെന്നില്ല. ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള ഈ ആപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭീം ആപ്പ് ലോകത്തിലെ വലിയ അത്ഭുതമാകും - പ്രധാനമന്ത്രി പറഞ്ഞു. 
 
നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. രണ്ടു മൊബൈല്‍ ഫോണുമായി കറങ്ങിനടന്നിട്ടും നിങ്ങള്‍ കാഷ്‌ലെസ് ആയില്ലേ എന്നായിരിക്കും 2017ല്‍ മാധ്യമങ്ങള്‍ ചോദിക്കുക - മോദി പറഞ്ഞു.
 
രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ് ലക്കി ഗ്രഹക് യോജനയും ഡിജി–ധന്‍ വ്യാപാര്‍ യോജനയും. 100 ദിവസത്തിനുള്ളില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്നും 50 രൂപയില്‍ കൂടുതലും 3000 രൂപയില്‍ കുറവുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കായിരിക്കും സമ്മാനങ്ങള്‍ ലഭിക്കുകയെന്നും നരേന്ദ്രമോദി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഖിലേഷ് യാദവിനെ പുറത്താക്കി; സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ ...

news

എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

'ഞങ്ങള്‍ അപരാജിതരാണ്', 'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' എന്നീ സന്ദേശങ്ങളും ...

news

സുപ്രീം കോടതി വിധി: സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചു പൂട്ടേണ്ടിവരും

സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍, വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ദേശീയ, സംസ്ഥാന ...

news

കരുളായി വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല, പൊലീസ് അവരുടെ കടമയാണ് നിർവഹിച്ചത്; പിണറായി വിജയനെ പിന്തുണച്ച് കേന്ദ്ര സർക്കാർ

നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മുഖ്യമന്ത്രി ...

Widgets Magazine