ഒരടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇവനാണ് ചങ്കുറപ്പുള്ള ചെറുപ്പക്കാരൻ - വൈറലാകുന്ന വീഡിയോ

തിങ്കള്‍, 6 നവം‌ബര്‍ 2017 (14:42 IST)

റോഡ് നിയമങ്ങൾ പൊതുവെ എല്ലാവരും പാലിക്കുന്നവരല്ല. ഇത്തരത്തിൽ നിയമം പാലിക്കാത്തവരെ ദിനംപ്രതി നാം കാണുന്നതുമാണ്. എന്നാൽ ആരും പ്രതികരിക്കാറില്ലെന്ന് മാത്രം. എന്നാൽ,  മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ യുവാവിന്റെ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. 
 
റോങ് സൈഡിൽ വൺവേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിൽ യുവാവ് തന്റെ ബൈക്കുമായി നിലയുറപ്പിക്കുന്നത് വീഡിയോയിൽ കാണാം. ജീപ്പ് മുന്നിലേക്കെടുത്ത് യുവാവിനെ ഭയപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും എന്തുവന്നാലും ജീപ്പിനു മുന്നിൽ നിന്നും മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവാവ്. 
 
സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ച്. ജീപ്പിനു മുന്നിൽ ഒരു യുവാവ് നിൽക്കുന്നത് കണ്ടിട്ടും അധികം ആരും ഇടപെട്ടില്ല. ജീപ്പിൽ വന്നയാൾ യുവാവിനെ കൈയേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇതോടെ ചിലർ ഇറങ്ങിവന്ന് സംഭവം അന്വേഷിക്കുന്നുണ്ട്. എന്നാൽ, മാറാതെ നിന്ന യുവാവിന് മുന്നിൽ ജീപ്പ് ഡ്രൈവർ‌ തോൽക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാൾ‌ പോയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മാധ്യമ പ്രവർത്തനം ജനതാൽപര്യത്തിനുള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി; പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവര്‍ ക്രിമിനലുകള്‍

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വലിയ ക്രിമിനലുകളാണെന്ന് ...

news

പാര്‍ട്ടിയുടെ നിയന്ത്രണം കുമ്മനം വിഭാഗത്തിന്റെ കൈകളിലേക്ക്; സുരേന്ദ്രനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാ കമ്മറ്റികളുടെയും ചുമതലകള്‍ പുതുക്കി ...

news

മദ്യത്തിനും മറ്റുമെല്ലാം സ്ത്രീകളുടെ പേര് നൽകിയാല്‍ മതി,​ ആവശ്യക്കാർ വര്‍ധിക്കുന്നത് കാണാം; വിവാദ പ്രസ്താവനയുമായി മന്ത്രി

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി മന്ത്രി രംഗത്ത്. മദ്യത്തിനും സാധനങ്ങൾക്കുമെല്ലാം ...

news

ശി​ശു​മ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാതെ ഗൊരഖ്പൂര്‍; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ശി​ശു​മ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍. ഗൊരഖ്പൂരിലെ ബാബ രാഘവ് ...

Widgets Magazine