ഒബാമയ്ക്ക് ഗാന്ധിജിയെ മറക്കാനാവില്ല

ന്യൂഡല്‍ഹി| WEBDUNIA|
യുഎസ് പ്രസിഡന്റ് ബരാക് ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്റെ ആരാധ്യ നേതാവായ ഗാന്ധിജിയെ മറക്കാന്‍ ഒരുക്കമല്ല. മുംബൈയില്‍ ഗാന്ധി മ്യൂസിയവും ഡല്‍ഹിയില്‍ രാജ്ഘട്ടും ഒബാമ സന്ദര്‍ശിക്കും.

എന്നാല്‍, ഒബാമ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ശിരോവസ്ത്രം ധരിക്കണമെന്നുള്ളതു കൊണ്ട് ഒബാമ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കില്ല എന്ന യുഎസ്, ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ വൈറ്റ്‌ഹൌസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ ആറിനാണ് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. മുംബൈയിലെ ടാജ് ഹോട്ടലില്‍ താമസിക്കുന്ന ഒബാമ 26/11 ആക്രമണത്തിനിരയായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

പിന്നീട്, ഗാന്ധി മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തുന്ന ഒബാമ ഇന്തോ-യുഎസ് വ്യാപാര സമിതിയുടെ പരിപാടിയിലും പങ്കെടുക്കും. അടുത്ത ദിവസം ഒമാമയും മിഷേലും മുംബൈയിലെ സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങളിലും പങ്കെടുക്കും.

മുംബൈ സന്ദര്‍ശനത്തിനു ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന ഒബാമ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെയും ഭാര്യയുടെയും ആതിഥ്യം സ്വീകരിക്കുന്നതിനു മുമ്പ് മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കും. നവംബര്‍ എട്ടിന് ആണ് ഒബാമ രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തുന്നത്.

അതിനുശേഷം, പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഒബാമ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കും.

ഒബാമയ്ക്ക് ടാജ്മഹല്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും ഇത്തവണ അത് പൂര്‍ത്തീകരിക്കാനാവില്ല എന്ന് യുഎസ് വിദേശകാര്യമന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :