ഐശ്വര്യയെ കണ്ടവർ ചോദിച്ചു - 'ഇവർക്കിതെന്തു പറ്റി?', ആരാധകരെ അമ്പരിപ്പിക്കുന്ന പുതിയ മുഖം!

ഐശ്വര്യാ റായി, ഡൽഹി, പാക്കിസ്ഥാന്‍, സിനിമ, രണ്‍ദീപ് ഹുഡ ,ജയിൽ, ഇന്ത്യാ ഗേറ്റ് Aiswarya Rai, New Delhi, Pakistan, Film, Randeep Huda, Prison, India Gate
ന്യൂഡൽഹി| aparna shaji| Last Updated: വ്യാഴം, 3 മാര്‍ച്ച് 2016 (15:58 IST)
ഐശ്വര്യാ റായിയുടെ പെട്ടന്നുള്ള മാറ്റമാണ് നിലവിൽ ദില്ലിയിലെ പ്രധാന ചർച്ചകളിലൊന്ന്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ വന്നിറങ്ങിയ താരസുന്ദരിയെ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഐശ്വര്യയെ കണ്ട് തടിച്ചുകൂടിയ ആൾക്കൂട്ടം അമ്പരപ്പോടെ ചോദിച്ചു 'ഇവർക്കിതെന്തു പറ്റി?'.

മുൻ ലോകസുന്ദരിയായ ആഷിനെ വൃദ്ധയെന്ന് വിളിച്ചത് ചിരിച്ചുകൊണ്ടാണ് ആരാധകർ സ്വീകരിച്ചത്. കാരണം മുഷിഞ്ഞ വസ്ത്രങ്ങ‌‌ൾ ധരിച്ച് മുഖത്ത് പ്രായത്തിന്റേതായ മേയ്ക്കപ്പുകൾ വരുത്തി ആഷ് പ്രത്യക്ഷപ്പെട്ടത് പുതിയ സിനിമക്കുവേണ്ടിയായിരുന്നു. വസ്ത്രത്തിലും നടപ്പിലും നോട്ടത്തിലുമെല്ലാം കഥാപാത്രത്തിനനുസരിച്ച രൂപം. ലോകത്തിന്റെ നിത്യഹരിത സുന്ദരിയായ ഐശ്വര്യയുടെ ഈ മാറ്റം വിശ്വസിക്കാൻ കഴിയാതെ അമ്പരന്നിരിക്കുകയാണ് ആരാധകരും പാപ്പരാസികളും.

പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ സരബ്ജീത്സിംഗിന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമിക്കുന്ന 'സരബ്ജീത്' എന്ന സിനിമയില്‍ അഭിനയിക്കാനാണ് ആരാധകരെ അമ്പരപ്പിക്കുന്ന പുതിയ മെയ്ക്ക് ഓവറുമായി ആഷ് ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ എത്തിയത്. ചിത്രത്തിൽ സരബ്ജിതായി അഭിനയിക്കുന്ന രണ്‍ദീപ് ഹുഡ 18 കിലോ ഭാരം കുറച്ച് പ്രാകൃത രൂപത്തിൽ എത്തുമെന്നത് പാപ്പരാസികൾക്കിടയിൽ നേരത്തെ വാർത്ത സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ഐശ്വര്യയുടെ കിടിലന്‍ മെയ്ക്ക് ഓവര്‍ ഫോട്ടോ പുറത്തുവന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ തടവിൽ കഴിഞ്ഞിരുന്ന
സരബ്ജിത് സിംഗ് എന്ന ഇന്ത്യാക്കാരന്റെ ജീവിത കഥയാണ് 'സരബ്ജിത്' പറയുന്നത്. ജയിലിൽ സഹതടവുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ സരബ്ജിത് ലാഹോറിലെ ജിന്ന ആശുപതിയിൽ വെച്ച് മരണമടയുകയായിരുന്നു. സരബ്ജീത്സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറായായാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 19ന് തിയറ്ററുകളിലെത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :