സിനിമ-ടെലിവിഷന്‍ നിര്‍മ്മാതാവ് ഏക്ത കപൂര്‍ കാറപടത്തില്‍ നിന്ന് പരുക്ക് കൂടാതെ രക്ഷപെട്ടു. ഏക്ത സഞ്ചരിച്ചിരുന്ന കാര്‍ ഡല്‍ഹി-ഹരിദ്വാര്‍ ദേശീയ പാതയുടെ ഓരത്ത് നിന്നിരുന്ന ഒരു മരത്തില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ഹരിദ്വാറിലേക്ക് പോകും വഴിയായിരുന്നു അപകടമുണ്ടായത്. ഏക്തയ്ക്ക് പരുക്കൊന്നും പറ്റിയില്ല.
പരുക്കേറ്റ ഡ്രൈവര്‍ രാധാചരണെ ആശുപത്രിയിലാക്കിയ ശേഷം അവര്‍ മറ്റൊരു കാറില്‍ ഹരിദ്വാറിലേക്ക് പോയി എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ബോളിവുഡിലെ മുന്‍കാല താരങ്ങളായിരുന്ന ജിതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളാണ് 34 കാരിയായ ഏക്ത. ‘ക്യുംകി സാസ് ഭി കഭി ബഹു ഥി’ തുടങ്ങിയ പ്രശസ്തങ്ങളായ ടെലിവിഷന്‍ സംരംഭങ്ങളുടെ നിര്‍മ്മാതാവാണ് ഏക്ത.