ഉത്തരേന്ത്യയില്‍ കാലവര്‍ഷത്തില്‍ 20 മരണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഉത്തരേന്ത്യയില്‍ ശക്തമായ കാലവര്‍ഷത്തില്‍ 20 പേര്‍ മരിച്ചു. ശക്തമായ മഴയില്‍ ഗുജറാത്തില്‍ 12പേരും ഉത്തരാഖണ്ഡിലെ സൗരാഷ്ട്രയില്‍ എട്ട് പേരുമാണ് മരിച്ചത്. ഉത്തര്‍കാശി, ചമോലി ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ശക്തമായ മഴയില്‍ ഒലിച്ചുപോയി. പ്രേം നഗറിലെ ന്യു മിതി ബേരിയിലെ ബഹുനില കെട്ടിടം തകര്‍ന്ന് പത്ത് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രുദ്രപയാഗ് ജില്ലയില്‍ കനത്ത മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കാലാവസ്ഥ മോശമായതിനാല്‍ കേദാര്‍നാഥ്, ബദരിനാഥ്, ഛാര്‍ ധാം തുടങ്ങിയ തീര്‍ത്ഥാടകയിടങ്ങളില്‍ ആയിരക്കണക്കിന് തീര്‍ഥാര്‍ടകര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ ഗംഗോത്രി ഹൈവേ അടച്ചിട്ടു.

ഹരിയാനയില്‍ യമുന നദി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ലപാറ ഗ്രാമത്തിലെ അന്‍പതിലധികം പേര്‍ ഒറ്റപ്പെട്ടു. ജനങ്ങളുടെ രക്ഷക്ക് സൈന്യത്തേയും ദുരന്ത നിവാരണ സേനയേയും കേന്ദ്രം വിന്ന്യസിച്ചിട്ടുണ്ട്. ഒഡീഷയിലും നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

മുംബൈയില്‍ മഴ കാരണം കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മോശം കലാവസ്ഥയെ തുടര്‍ന്ന് പല വിമാനങ്ങളും റദ്ദാക്കി. മുംബൈയില്‍ ശക്തമായ മഴയില്‍ രണ്ട് പേര്‍ മരിച്ചു. രത്നഗിരി, ലോണാവാല, ഖേദ് ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മധ്യ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, ദക്ഷിണ കര്‍ണാടക, മറാത്താവാഡ, വിദര്‍ഭ മേഖലകളില്‍ 61 ശതമാനം അധികം മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :