Widgets Magazine Widgets Magazine

ഇവളാണ് പെണ്‍പുലി; ലൈംഗിക ചൂഷണം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി പരസ്യമായി തല്ലി

വ്യാഴം, 6 ജൂലൈ 2017 (13:27 IST)

Widgets Magazine

മൂന്നു വര്‍ഷത്തോളമായി തന്നെ ലൈംഗിക ചൂഷണം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി പരസ്യമായി തല്ലി. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഗൈഘട്ടിലാണ് സംഭവം നടന്നത്. സ്ഥലവുമായി ബന്ധപ്പെട്ട കടലാസുകള്‍ ശരിയാക്കാനാണ് യുവതി സര്‍ക്കാര്‍ ഓഫീസിലെ സര്‍ക്കിള്‍ ഓഫീസറായ നിഷികാന്തിനെ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. 
 
നിഷികാന്ത് രേഖകള്‍ ശരിയാക്കിത്തരാമെന്നും പെണ്‍കുട്ടിക്ക് തന്റെ ഓഫീസില്‍ സര്‍ക്കാര്‍ ജോലി വാങ്ങിതരാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് മൂന്നുവര്‍ഷം പെണ്‍കുട്ടിയെ നടത്തിക്കുകയും ചെയ്തു. ക്ഷമകെട്ട പെണ്‍കുട്ടി കഴിഞ്ഞദിവസം ഓഫീസിലേക്ക് കയറിച്ചെന്ന് ഓഫീസറെ വലിച്ചിറക്കി തല്ലുകയായിരുന്നു. 
 
ഷാള്‍കൊണ്ട് കഴുത്തില്‍ പിടിച്ച് ഉദ്യോഗസ്ഥനെ തലങ്ങുംവിലങ്ങും തല്ലി. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഭൂമി മറ്റൊരാളുടെ പേരിലാണെന്നും അത് മാറ്റാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തന്നെ മര്‍ദ്ദിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവം പരിശോധിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബസിൽ തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം; ചോദ്യം ചെയ്ത യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിച്ച യുവാവ് പിടിയില്‍

ബസില്‍ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെയും കൂട്ടുകാരികളെയും മുന്നോട്ട് പോകാൻ അനുവദിക്കാതെ ...

news

എല്ലാം കെട്ടുകഥകള്‍, ദിലീപ് രക്ഷപെടും? - സെന്‍‌കുമാറും വ്യക്തമാക്കി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് ...

news

ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി ചൈന

ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി തര്‍ക്കം മുന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ...

Widgets Magazine Widgets Magazine