ആള്‍ദൈവം ബാബ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി

വ്യാഴം, 31 ഓഗസ്റ്റ് 2017 (16:05 IST)

Widgets Magazine

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ദേശീയ തലത്തില്‍ ക്രിക്കറ്റ് കളിക്കുന്ന വനിതാ താരത്തെ ആള്‍ദൈവം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്.
 
ഹിസാറിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിങിനെ കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് വന്നത്.
 
തന്റെ സുഹൃത്തിന്റെ കാമുകന്‍ വഴിയാണ് താന്‍ ബാബ വിദ്യാനന്ദയുടെ അടുത്തെത്തിയത് എന്നാണ് ക്രിക്കറ്റ് താരം പരാതിയില്‍ പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം തന്നെ ഹരിദ്വാറിൽ കൊണ്ടുപോയി ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാണ് ഇവരുടെ പരാതി.
 
എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ പരാതി സ്വീകരിക്കാനോ ബാബ വിദ്യാനന്ദയ്ക്കെതിരെ കേസെടുക്കാനോ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലത്രെ. മാത്രമല്ല സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയതായും യുവതി പറഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കതിരൂര്‍ കേസിലെ കുറ്റപത്രം രാഷ്‌ട്രീയ വേട്ടയെന്ന് പി ജയരാജന്‍

കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് ...

news

അണിഞ്ഞൊരുങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !

ഓണഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി അണിഞ്ഞൊരുങ്ങി പോകുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ ...

news

ദാവൂദ് ഇബ്രാഹിം എവിടെ ?; വെളിപ്പെടുത്തലുമായി മുഷാറഫ് രംഗത്ത്

ഇന്ത്യ വര്‍ഷങ്ങളായി പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. പാക് സര്‍ക്കാര്‍ എന്തിനാണ് ഇപ്പോള്‍ ...

news

സ്വാശ്രയ മെഡിക്കല്‍ ഫീസ്: കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് - രൂക്ഷ വിമര്‍ശനവുമായി സിപിഐ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ ...

Widgets Magazine