ന്യുഡൽഹി|
AISWARYA|
Last Modified ബുധന്‍, 7 ജൂണ്‍ 2017 (09:28 IST)
ഡൽഹിയിലെ റാണിബഗിൽ നിന്ന് കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സോനു എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ നിർത്തിയിട്ട കാറിനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചസമയത്ത് കാറിനുള്ളിലെ ചൂടും ശ്വാസം മുട്ടലു കാരണമാണ് കുട്ടി മരിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ ശരീരത്ത് പൊള്ളലേറ്റ പാടുകളുണ്ട്.
തിങ്കളാഴ്ച ഉച്ചക്കാണ് കുട്ടിയെ കാണാതായത്. എന്നാൽ കുട്ടി എങ്ങനെയാണ് ഹുണ്ടായ് ഏക്സൻറ് കാറിനുള്ളിൽ എത്തിയതെന്ന് ആര്‍ക്കും അറിയില്ല. എന്നാൽ കാറിനുള്ളിൽ അബദ്ധവശാൽ കുട്ടി കയറിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കാറടച്ചിട്ടപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ് പറയുന്നു.