ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, പ്രതിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നു!

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (14:43 IST)

Widgets Magazine

ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടു പേരെ പൊലീസ് ലോക്കപ്പിലിച്ച് മര്‍ദ്ദിച്ചു കൊന്നു. സംഭവത്തില്‍ ഒരു ഐജി ഉള്‍പ്പെടെ എട്ട് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലാണ് സംഭവം.
 
ജൂലൈ നാലിനായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനു ഇരയായത്. കേസില്‍ ആറു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പെതികളില്‍ നേപ്പാളി സ്വദേശി സൂരജ് സിംഗിനെയാണ് പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 18 നാണ് കോട്ട്ഖൈ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ സൂരജ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ഷിംലയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ പ്രതിയായ സൂരജിനെയും കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചത്. കുട്ടി മരിച്ചതിന് പിന്നാലെ കസ്റ്റഡി മരണം കൂടി വന്‍ വിവാദം വിളിച്ചു വരുത്തിയതോടെ സെയ്ദിയെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പുറത്തിറങ്ങും മുമ്പ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍; കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

‘നുണ പറഞ്ഞ് അവനെ ഒറ്റിക്കൊടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ്’ - നാദിര്‍ഷ പറയുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. ദിലീപിനെതിരെ ...

news

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും? - ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

കാവ്യാ മാധവന്‍ മഞ്ജു വാര്യരെ വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. ഈ ചേച്ചി, ചേച്ചി എന്ന് ...

news

നാലു മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം, അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി; മോദി മന്ത്രിസഭയ്ക്ക് പുതിയ മുഖങ്ങള്‍

ക്യാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒന്‍പതു പുതിയ മന്ത്രിമാരുമായി പ്രധാനമന്ത്രി ...

Widgets Magazine