ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

ജയ്പൂർ, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:22 IST)

 police , kill , death , hospital , വീരം ലാൽ , സോറം ബായി , മാതാപിതാക്കള്‍ , ആണ്‍കുട്ടി

ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കളായ (40), സോറം ബായി (35) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലാണ് സംഭവം.

അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് വീരം ലാൽ സോറം ബായി ദമ്പതികള്‍ക്കുള്ളത്. ആറാമതായി ഒരു  ആണ്‍കുട്ടിയെ വേണമെന്നാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഈ മാസം അഞ്ചിന് സോറം ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

പെൺകുട്ടിയാണ് ജനിച്ചതെന്ന് മനസിലാക്കിയ ദമ്പതികള്‍ ചൊവ്വാഴ്ച ഡിസ്ചാർജ് വാങ്ങി. വീട്ടിലേക്ക് പോകുംവഴി കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും കല്ലുകൾ ശരീരത്ത് കയറ്റിവയ്‌ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് വീരം ലാലിനെയും ഭാര്യയും പിടികൂടുകയായിരുന്നു.

ഉടന്‍ തന്നെ സമീപവാസികളുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീരം ലാൽ സോറം ബായി മാതാപിതാക്കള്‍ ആണ്‍കുട്ടി Police Kill Death Hospital

വാര്‍ത്ത

news

ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ...

news

‘എന്റെ രണ്ടുമക്കളാണേ സത്യം, ഞാന്‍ സരിതയെ നേരിട്ട് കണ്ടിട്ടില്ല’: എപി അബ്ദുള്ളക്കുട്ടി

സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ല. അത് എന്റെ രണ്ടുമക്കളെ ...

Widgets Magazine