അവാര്‍ഡിന് അര്‍ഹനെന്ന് സെയ്ഫ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
തനിക്ക് പദ്മശ്രീ ലഭിച്ചത് അര്‍ഹതയുള്ളതുകൊണ്ടാണെന്ന് ബോളിവുഡ് നായക നടന്‍ സെയ്ഫ് അലി ഖാന്‍. മുന്‍‌കാലങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരാരും ആണവ ബോംബ് കണ്ടുപിടിച്ചിട്ടല്ല ബഹുമതി നേടിയതെന്നും ബോളിവുഡ് താരം പറഞ്ഞു.

തനിക്ക് പദ്മശ്രീ ലഭിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു സെയ്ഫ് അലി ഖാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അവാര്‍ഡ് ലഭിച്ചവരെ പരിഗണിച്ചാല്‍, അവരാരും തന്നെ ‘ആണവ ബോംബ് കണ്ടുപിടിച്ചിട്ടല്ല’ ബഹുമതിക്ക് അര്‍ഹരായതെന്ന് വ്യക്തമാണ്. അതേസമയം, തനിക്ക് പ്രായം കുറവായതിനാല്‍ ഒരു പക്ഷേ അവാര്‍ഡ് ലഭിക്കാത്ത അര്‍ഹരായ മറ്റു പലരും ഉണ്ടായേക്കാമെന്ന ബോധം തനിക്ക് ഉണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സെയ്ഫിന് പദ്മശ്രീ നല്‍കിയതില്‍ പ്രകൃതിയെ ആരാധിക്കുന്ന ഹിന്ദു വിഭാഗമായ ബിഷ്നോയി സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സല്‍മാനും സെയ്ഫ് അലിഖാനും ചേര്‍ന്ന് രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവച്ചുകൊന്ന കേസില്‍ വിധി വരുന്നതിനു മുമ്പ് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് നല്‍കിയതാണ് ബിഷ്നോയി വിഭാഗത്തെ പ്രകോപിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :