ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (17:18 IST)
ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി അഴിമതിയില്‍ തനിക്ക് പങ്കില്ല എന്ന് കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ്മുഖ്. താന്‍ ആര്‍ക്കു വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടില്ല എന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മന:പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും പറഞ്ഞു.
സൊസെറ്റിയില്‍ ഉള്ള ആര്‍ക്കും തന്റെ ബന്ധുവോ പരിചയക്കാരോ ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അശോക് ചവാന്റെ ശുപാര്‍ശപ്രകാരം 20 പേരുടെ അംഗത്വത്തിന് അംഗീകാരം നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ദേശ്മുഖ് ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇതിനിടെ, മഹാരാഷ്ട്രയിലെ എട്ട് കോണ്‍ഗ്രസ് - എന്‍സിപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വിലാസ്റാവു ദേശ്മുഖ്, നാരായണ്‍ റാണെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, അജിത് പവാര്‍, അനില്‍ ദേശ്മുഖ്, ആര്‍ ആര്‍ പാട്ടീല്‍, ശിവാജി റാവു നിലങ്കേക്കര്‍ തുടങ്ങിയ നേതാക്കളാണ് അഴിമതി നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.