അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും, കമ്മ്യൂണിസ്റ്റ് അടിത്തറ തകർക്കുകയാണ് ലക്‌ഷ്യം

അമിത് ഷാ കേരളത്തിലെ ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തും, പക്ഷെ പ്രധാന ലക്‌ഷ്യം ഇതൊന്നുമല്ല...

aparna shaji| Last Updated: വ്യാഴം, 1 ജൂണ്‍ 2017 (08:39 IST)
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദർശനമാണ് ബിജെപി പ്ലാൻ ചെയ്തിരിക്കുന്നത്.
ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബിജെപി നടത്തുന്നതെന്ന് വ്യക്തം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അതിനുള്ള നടപടികൾ ബിജെപി കേരളത്തിൽ ആരംഭിക്കുമെന്നും അതിനായിട്ടാണ് അമിത്ഷായുടെ ഈ കേരളം സന്ദര്ശനമെന്ന ബിജെപി സെക്രട്ടറി എച്ച്. രാജ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അടിത്തറ തകരാന്‍ പോകുകയാണ്. അതുകൊണ്ട് അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും രാജ വ്യക്തമാക്കി.

ജൂണ്‍ രണ്ടിന് കൊച്ചിയിലെത്തുന്ന അമിത് ഷാ സഭയുടെ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും ബിജെപി കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :