അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തി അണികളെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

ചെന്നൈ, ശനി, 5 ഓഗസ്റ്റ് 2017 (08:04 IST)

TTV Dinakaran , VK Sasikala ,  AIADMK , Jayalalithaa , ചെന്നൈ , അണ്ണാ ഡിഎംകെ അമ്മ , ടിടിവി ദിനകരന്‍ , വി കെ ശശികല

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ കച്ചമുറുക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍. ഈ മാസം 14ന് മധുരയില്‍ വച്ച നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോറ്റനുബന്ധിച്ച് തമിഴ്‌നാട് മുഴുവന്‍ സഞ്ചരിച്ച് അണികളെ തന്റെ ഒപ്പം നിര്‍ത്താനാണ് ദിനകരന്റെ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന. തന്റെ പദവിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും ദിനകരന്‍ പറഞ്ഞു. 
 
തന്റെ ഓഫീസ് ആരും കൈയേറിയിട്ടില്ല. അണ്ണാ ഡിഎംകെ എന്നത് ഒരു വലിയ പാര്‍ട്ടിയാണ്. ഏതൊരു പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അധികം വൈകാതെ നല്ല വാര്‍ത്തയുണ്ടാകുമെന്നും ദിനകരന്‍ വ്യക്തമാക്കി. ഏതെങ്കിലും മുന്നണിയില്‍ ചേരുന്ന കാര്യം തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലോചിക്കുമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
 
വി കെ ശശികലയെയും മന്നാര്‍ഗുഡി കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് ശേഷം ഇതുവരെയും ദിനകരന്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്നില്ല. അതേസമയം, ശനിയാഴ്ച്ച അദ്ദേഹം ഓഫീസിലെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ചെന്നൈ റോയപ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ്  ഒരുക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു, പ്രതീക്ഷ കൈവെടിയാതെ ഗോപാല്‍ കൃഷ്ണ ഗാന്ധി

രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ ...

news

മഞ്ജുവിന്റെ തലയിലുധിച്ച ബുദ്ധിയോ? ലക്ഷ്മി പ്രിയ പറഞ്ഞത് സത്യമാണ് ; നടി വ്യക്തമാക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തോടു കൂടി ശക്തിയാര്‍ജിച്ച സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ ...

news

പാക് ഭീകരന്‍ ഹാഫീസ് സെയ്‌ദ് രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു; പിന്തുണയുമായി സര്‍ക്കാര്‍ - എതിര്‍പ്പുമായി ഇന്ത്യ

ലോക ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വ്യക്തിയും മുംബൈയ് ഭീകരാക്രമണത്തിന്റെ മുഖ്യ ...