അഖിലേഷ് യാദവ് മന്ത്രിസഭ വീണ്ടും വിവാദത്തില്‍; പൊതുമരാമത്ത് മന്ത്രി ബാലനെ തല്ലുന്ന ദൃശ്യം പുറത്ത്
വാരണസി|
WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് മന്ത്രിസഭ വീണ്ടും വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് മന്ത്രി സുരേന്ദര്‍ സിംഗ് പട്ടേല്‍ പൊതുപരിപാടിക്കിടെ ഒരു ബാലനെ തല്ലുന്ന ദൃശ്യം പുറത്ത്.
. വാരണസിയിലെ റോഹാനിയ ഗ്രാമത്തില്‍ പുതപ്പുകള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പരിപാടിക്കിടെയാണ് സംഭവം. മന്ത്രി സുരേന്ദര്‍ സിംഗ് വരിയില്‍ നില്‍ക്കുന്ന ബാലനെ തല്ലുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ തന്റെ ബന്ധുവാണ് കുട്ടിയെന്നും അതുകൊണ്ട് തല്ലിയതുകൊണ്ട് കുഴപ്പമില്ലെന്നുമാണ് പട്ടേലിന്റെ പ്രതികരണം.
മുലായം സിംഗ് യാദവും അഖിലേഷ് യാദവും 15 ദിവസം നീണ്ടുനില്‍ക്കുന്ന യാദവരുടെ ഉത്സവത്തില്‍ പങ്കെടുത്തത് വിവാദമായതിനെ പിന്നാലെയാണ് വീണ്ടും സര്‍ക്കാര്‍ വിവാദത്തിലായത്. അതേസമയം സര്‍ക്കാര്‍ മുസഫര്‍ ക്യാമ്പിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.