“നീ താനേ എന്‍ പൊന്‍‌വസന്തം...” - ഇളയരാജ പാടുന്നു!

WEBDUNIA|
PRO
ഗൌതം വാസുദേവ് മേനോന് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് ആയിരുന്നു, ‘വാരണം ആയിരം’ വരെ. അതിന് ശേഷം വിണ്ണൈതാണ്ടി വരുവായാ ചെയ്യുമ്പോള്‍ ഗൌതം മേനോന്‍ ഹാരിസിനെ ഒഴിവാക്കി. പകരം സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ വന്നു. ‘വിണ്ണൈത്താണ്ടി വരുവായാ’യിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായതോടെ ആ സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ഗൌതം - റഹ്‌മാന്‍ മാജിക് തുടര്‍ന്നു.

ഗൌതം മേനോന്‍ ട്രാക്ക് മാറുകയാണ്. പുതിയ ചിത്രം ‘നീ താനേ എന്‍ പൊന്‍വസന്തം’. നായകന്‍ ജീവ. നായിക സാമന്ത. സംഗീതം ആരെന്നോ? ഹാരിസ് ജയരാജോ റഹ്‌മാനോ അല്ല. ഇശൈജ്ഞാനി ഇളയരാജ!

ഈ സിനിമയില്‍ പത്തോളം പ്രണയഗാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് ഇളയരാജാ മെലഡികള്‍! സംഗീതപ്രേമികള്‍ ഈ വാര്‍ത്ത അറിഞ്ഞതോടെ ആഹ്ലാദത്തിലാണ്.

“ഇത് എന്‍റെ സ്വപ്നസാഫല്യമാണ്” - ഗൌതം വാസുദേവ് മേനോന്‍ ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :