ഋഷിതുല്യനായ ത്യാഗരാജ സ്വാമികള്‍

T SASI MOHAN|
സംഗീതം സാര്‍വലൗകികമാണ്.
അത് ഭാഷയുടെയും ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളെ ഭേദിക്കുകയും സാര്‍വലൗകികമായ സ്നേഹത്തെയും ഏകതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരാണ് ത്രിമൂര്‍ത്തികളെന്ന് പേര്‍ വിളിക്കുന്ന ത്യാഗരാജനും മുത്തുസ്വാമിദീക്ഷിതരും ശ്യാമശാസ്ത്രികളും. അവരുടെ അനശ്വര സംഭാവനയായ കീര്‍ത്തനങ്ങളിലാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‍റെ അടിത്തറ നിലനില്‍ക്കുന്നത്.

ഋഷിതുല്യനായ സംഗീതജ്ഞനാണ് ത്യാഗരാജന്‍. അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ വാക്കിന്‍റെ ആഡംബരങ്ങളോ വച്ചുകെട്ടുകളോ കാണില്ല. പരിപൂര്‍ണ്ണമായ വിനയമെന്തെന്ന് പഠിപ്പിക്കുന്ന ലാളിത്യമാണ് അദ്ദേഹത്തിന്‍റെ കീര്‍ത്തനങ്ങളുടെ സവിശേഷത.

ചൈത്രമാസം 27 ആണ് ത്യാഗരാജന്‍റെ ജന്മനാള്‍-ക്രിസ്തുവര്‍ഷക്കണക്കില്‍ 1767 മെയ് 4ന്. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ ഗിരിരാജകവി തഞ്ചാവൂര്‍ സദസ്സില്‍ അംഗമായിരുന്നു.

ശ്രീരാമ ബ്രഹ്മവും ശ്രീരാമകൃഷ്ണ നന്ദയും ത്യാഗരാജന്‍റെ സംഗീത ജീവിതത്തിന്‍റെ പ്രരംഭ ദശയില്‍ പ്രേരണയായിരുന്നു. നാരദമുനികളുടെ സ്വാധീനം പില്‍ക്കാല കൃതികളില്‍ കാണാം. പ്രശസ്ത കീര്‍ത്തന സമാഹാരമായ സരര്‍ണവ ഇതിന് തെളിവാണ്.

കാനഡ രഗത്തിലുള്ള ശ്രീനാരദ എന്ന കൃതിയും, ദര്‍ബാര്‍ രാഗത്തിലുള്ള കൃതി നാരദ ഗുരുസ്വാമിയും , വിജയശ്രീ രാഗത്തിലുള്ള വാരനാരദയും , ത്യാഗരാജ സംഗീതത്തിലെ നാരദ സ്വാധീന രചനകളാണ്.

രാമായണത്തിലെ ശ്രീരാമ ദേവനാണ് ത്യാഗരാജന്‍റെ ഇഷ്ടദേവന്‍. അനവധി രാമകീര്‍ത്തനങ്ങള്‍ ആ നാദധാരയില്‍ നിന്ന് സംഗീത ലോകത്തിന് കിട്ടിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :