ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാണ് മനസിലേക്കോടിയെത്തുക. അഴകോറ്റ്ടെ ആടിപ്പാടി അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും. അവരുടെ ഗാനങ്ങളുടെ സ്വാധീനം അത്രയ്ക്കുണ്ട്.
ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. കരിസ്മ എന്നതിനെ വിളിക്കാം.സ്നേഹവും സഹാനുഭൂതിയും സന്തോഷവും ഉഷയുടെ പാട്ടുകള്‍ നമുക്കു തരുന്നു. ഉഷ അയ്യര്‍ തമിഴ്നാട്ടുകാരിയായിരുന്നു .കോട്ടയത്തെ ജാനി ഉതുപ്പിനെ വിവാഹം ചെയ്തതോടെ മലയാളത്തിന്‍റെ മരുമകളായി. ഇന്നവര്‍ ഭാരതത്തിന്‍റെ പാട്ടുകാരിയാണ്.
ഈ സ്വാധീനമാണ് രണ്ട് ദിവസം മുന്‍പ് കൊച്ചിയില്‍ ഒരു ഒത്തുചേരലലിലും ദൃശ്യമായത്. അതെ നവംബര്‍ എട്ടിന് ഉഷയ്ക്ക് 60 തികഞ്ഞു. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി സ്വന്തം ‘ട്രേഡ്മാര്‍ക്കായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ ഉഷ ചടങ്ങിലേത്തിയ അതിഥികളെ വരവേറ്റു.
“ അത്ഭുതമുളവാക്കുന്ന അനുഭവമാണിത്. തീയതി പ്രകാരം എനിക്ക് അറുപത് വയസായി. എന്നാല്‍ 48 വയസായെന്നേ എനിക്ക് തോന്നുന്നുള്ളൂ. പേരക്കുട്ടികള്‍ ജനിച്ച ശേഷം എനിക്ക് വീണ്ടും യുവത്വം കൈവന്നിട്ടുണ്ട്” ഉഷ അഭിപ്രായപ്പെട്ടു.
ജനമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാര്‍ട്ടിക്ക് മുന്‍പ് ഉഷ പറഞ്ഞു. “ ഇവര്‍ എനിക്കെന്തൊക്കെയോ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ചടങ്ങില്‍ പാടാന്‍ പോലും പോകുന്നില്ല. ഇതു കേട്ടു നിന്ന കൊച്ചുമകള്‍ തമാശ രൂപേണ പറഞ്ഞു .“ അമ്മൂമ്മ സംസാരിക്കുക പോലും വേണ്ട”.
1947 നവംബര്‍ 8ന് ആണു ഉഷ ഉതുപ് ജനിച്ചത്.മുംബൈയില്‍ പോലീസ് കമ്മീഷണറായിരുന്ന സാമി അയ്യരാണ് അച്ഛന്‍.ഊഷ ജീവിക്കുന്നത് ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് സ്ഥിര താമസം .സഹോദരിമാരായ ഉമാ പോച്ച , ഇന്ദിരാ ശ്രീനിവാസന്‍, മായാ സാമി എന്നിവരും പാട്ടുകാരാണ്. രാമു അയ്യരായിരുന്നു ആദ്യത്തെ ഭര്‍ത്താവ്.