മോഡിക്കെതിരെ കെജ്‌രിവാള്‍ മത്സരിക്കും?

WEBDUNIA|
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു . ഡല്‍ഹിയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നത തല യോഗത്തിന്റെതാണ് തീരുമാനം.

അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് എഎപി വ്യക്തമാക്കിയത്, നരേന്ദ്ര മോഡി എവിടെനിന്ന് മത്സരിക്കും എന്ന് ആദ്യം വ്യക്തമാക്കട്ടെ എന്ന് എഎപി അറിയിച്ചതാണ് മോഡിക്കെതിരെയായിരിക്കും അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ വിശ്വാസ് മത്സരിക്കും. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കെതിരെ അശുതോഷ്, മുകേഷ് ത്രിപാഠി എന്നിവര്‍ മത്സരിക്കും, മേധാ പട്കര്‍, മീരാ സന്യാല്‍ എന്നിവര്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും.

നേരത്തെ കെജ്രിവാള്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കണമെന്ന് എഎപി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു . എന്നാല്‍ ആര്‍ക്കെങ്കിലും എതിരെ മത്സരിച്ച് ഹീറോ ആകാന്‍ താല്‍പര്യമില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.അത് മോഡിക്കെതിരെ ആകുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :