സി വി യുടെ ജീവിതവും എഴുത്തും

പീസിയന്‍

Cv Raman Pillai
WDWD
മലയാളത്തിലെ ആഖ്യായികാകാരനും ചരിത്ര നോവലിസ്റ്റുമായ സി വി രാമന്‍ പിള്ളയുടെ 150 മത് പിറന്നാളാണ് 1183 ഇടവം 7ന് ( മെയ് 21) എന്നാല്‍ ക്രിസ്തു വര്‍ഷം വച്ചു കണക്കാക്കിയാല്‍ മെയ് 19 ന് ആണ് പിറന്നാള്‍ .

എന്തായാലും .മലയാളത്തിലെ ആയിരക്കണക്കിന്‍ എഴുത്തുകാര്‍ക്ക് വഴി കാണിച്ച് നടന്നു പ്പൊയ ആ മഹാ എഴുത്ത്കാരണ്ടെ 150 മത് ജയത്തിയാണ് ഇപ്പോല്‍ ആഘോഷിക്കുന്നത്.

രാജ ഭക്തനായ അഖ്യായികാകാരന്‍ അല്ലാത്ത ഒരു മുഖം സി വി ക്ക് ഉണ്ടായിരുന്നു.വിശാല വീക്ഷണവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ സ്വന്തം ജാത്യാഭിമാനം കൈവെടിയാന്‍ അദ്ദേഹം ഒരിക്കലും സന്നധനായിരുന്നില്ല. സമുദായ സേവനത്തില്‍ നിന്നും ഭിന്നമല്ലായിരുന്നു സി.വി.യുടെ സഹിത്യ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും.

തിരുവിതാംകൂറിലെ ദിവാന്‍ജിമാരെ വിമര്‍ശിച്ചുകൊണ്ട് സി.വി. എഴുതിയിരുന്ന മുഖ പ്രസംഗങ്ങള്‍ അക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മാധവ റാവുവിന്‍റെ ഭരണം ഒരു മാധവമാസമായിരുന്നു എന്നു തുടങ്ങിയ സി.വി.ശൈലി അന്നത്തെ അധികാരി വര്‍ഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു.

സി.വി രാമന്‍ പിള്ളയെ യെ ഇംഗ്ളീഷ് വിദ്യഭ്യാസത്തിലൂടെ പ്രബുദ്ധതയിലേക്ക് നയിച്ചത് രാജാ കേശവദാസന്‍റെ ദൗഹിത്രീപുത്രനും ഭജനപ്പുര കാര്യക്കാരനുമായ കേശവന്‍ തമ്പിയായിരുന്നു. കേശവന്‍ തമ്പിയുമായുള്ള കുടുംബ ബന്ധവും രജവാഴ്ചയുടെ പ്രതാപൈശ്വര്യങ്ങളും സമ്മേളിച്ചതിന്‍റെ ഫലമായാണ് സി.വി.യുടെ കുരുന്നു മനസ്സില്‍ പില്‍ക്കാലത്തെ ചരിത്ര നോവല്‍ രചനയ്ക്കുള്ള പ്രചോദനത്തിന്‍റെ ഉറവ രൂപം കൊണ്ടത്.

സി.വി.യുടെ ഹൈന്ദവ പാരമ്പര്യ വിജ്ഞാനം അടിയുറച്ചതും വിപുലവുമായിരുന്നു. ഇതിഹാസ പുരാണങ്ങളിലും ദര്‍ശനങ്ങളിലും സി.വി.ക്കുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം അത്ഭുതാവഹമായിരുന്നു. മികച്ച രാജ്യതന്ത്രജ്ഞനായിരുന്ന രാജാ കേശവദാസന്‍റെ സംഭവബഹുലമായ ജീവിതത്തിലെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ നാടക വത്കരിക്കുന്ന കൃതിയാണ് രാമരാജാബഹുദൂര്‍.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :