സാര്‍ത്രെയുടെ പിറന്നാള്‍

ടി ശശി മോഹന്‍

WEBDUNIA|
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന തത്വചിന്തകനും സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജീന്‍ പോള്‍ സാര്‍ത്രെയുടെ നൂറ്റിമൂന്നാം പിറന്നാളാണ് 2008 ജൂണ്‍ 21ന്. 2008 ഏപ്രിലില്‍ അദ്ദേഹം മരിച്ചിട്ട് 28 വര്‍ഷം കഴി ഞ്ഞു .

ജീവിതത്തിന്‍റെ അവസാന പാതിയില്‍ അദ്ദേഹം നടത്തിയ നിരന്തരമായ തത്വചിന്താ പരീക്ഷണങ്ങളും സര്‍ഗ്ഗരചനകളും, രാഷ്ട്രീയ പക്ഷപാതങ്ങളും അദ്ദേഹത്തെ ലോകമെമ്പാടും പ്രസിദ്ധനാക്കി. ഫ്രഞ്ച് നോവലിസ്റ്റ്, നാടക കൃത്ത്, വിമര്‍ശകന്‍ എന്ന നിലയിലും സാര്‍ത്രെ അറിയപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ പതിറ്റാണ്ടിലെ ബൗദ്ധിക ജീവിതത്തിന് അടിത്തറ പാകിയ എക്സിസ്സ്റ്റന്‍ഷ്യലിസ്റ്റ് തത്വചിന്തയുടെ പിതാവായാണ് സാര്‍ത്രെ അറിയിപ്പെടുന്നത്.

1945 ഒക്ടോബര്‍ 28ന് അദ്ദേഹം പാരീസിലെ അകാംക്ഷാ ഭരിതരായ ജനങ്ങളെ അഭിമുഖീകരിച്ച് നടത്തിയ എക്സിസ്റ്റന്‍ഷ്യലിസം ആന്‍റ് ഹ്യൂമനിസം എന്ന വിവാദ പ്രസംഗം അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മാറ്റു കൂട്ടി. കത്തോലിക്കരും കമ്യൂണിസ്റ്റുകാരും ഒരുപോലെ സാര്‍ത്രെയെ എതിര്‍ത്തിരുന്നുവെന്നത് വേറെ കാര്യം.

നാവിക ഉദ്യോഗസ്ഥനായിരുന്ന ജീന്‍ ബാപ്റ്റിസ്സ്റ്റെ സാര്‍ത്രെയുടെയും ആന്‍ മേരി സ്വെറ്റ്സറുടേയും മകനായി പാരീസിലായിരുന്നു ജീന്‍ പോള്‍ സാര്‍ത്രെ ജനിച്ചത്. മുത്തച്ഛന്‍ ചാള്‍സ് സ്വെറ്റ്സറാണ് അദ്ദേഹത്തെ കണക്കും ക്ളാസിക്കല്‍ സാഹിത്യവും പഠിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :