ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നിന്ന്, എന്നാല്‍ ആരുമറിയാതെ ആള്‍കൂട്ടത്തിന്‍റെ ഒരു ഭാഗമായി സാഹിത്യ രചന നടത്തിയ പ്രതിഭാധനനാണ് കെ.സുരേന്ദ്രന്‍.
എഴുപത്തഞ്ചാം വയസ്സില്‍ ‘ദുര്‍ബ്ബലമായ മരണം‘ സുരേന്ദ്രന്‍റെ ജീവന്‍ അപഹരിച്ചു. 1977 ഓഗസ്റ്റ് 9ന്. ഇന്ന് അദ്ദേഹത്തിന്‍റെ 31 മത് ചരമവാര്‍ഷികം. 1922 മാര്‍ച്ച് 23 ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സുരേന്ദ്രന്‍ ജനിച്ചത്.
കാട്ടുകുരങ്ങ്, മായ, മരണം ദുര്‍ബലം, ജ്വാല, ദേവി തുടങ്ങിയ ഒട്ടേറെ കനത്ത നോവലുകളുടെ സ്രഷ്ടാവാണദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്‍റെ നോവലുകളെ വേണ്ടവിധം മലയാളി അംഗീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വളരെ സമഗ്രമായ പഠനം നടത്തേണ്ടവയാണ് ഈ നോവലുകള്‍.
തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഫോറസ്റ്റ് ലൈനിലെ ഒരു കുഴിയിലെന്ന പോലെയിരിക്കുന്ന നവരംഗമെന്ന രണ്ടു നിലക്കെട്ടിടത്തില്‍, മുറിക്കയ്യന്‍ ബനിയനും മുണ്ടുമുടുത്ത് സാധാരണക്കാരനെപ്പോലെ ഒതുങ്ങിക്കഴിഞ്ഞ സുരേന്ദ്രന്‍ മനസ്സിന്‍റെ ദൂരദര്‍ശിനിയിലൂടെ നോക്കിക്കണ്ടത് മനുഷ്യ ഹൃദയങ്ങളുടെ അഗാധതകളായിരുന്നു.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, മനസ്സുകളുടെ ചാപല്യങ്ങള്‍, പ്രണയം, രതിചോദനയുടെ വിഹ്വലതകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്