ചിലിയിലെ പ്രസിഡന്റ് സ്ഥാനം സമരനായകനായ സാല്‍വഡോര്‍ അലന്‍ഡേയ്ക്കു വേണ്ടി വിട്ടുകൊടുക്കാന്‍ (സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍) നെരൂദയെ മനസ്സിനെ സജ്ജമാക്കിയതും മനുഷ്യകഥാനുഗായിയായ ഹൃദയമാണ്.
ഇതിഹാസ തുല്യമായ രചനയാണ്, ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സാമൂഹിക ജീവിതം വിവരിക്കുന്ന കാന്റോ ജനറല്‍ എന്ന 340 കൃതികളുടെ സമാഹാരം. ലാറ്റിനമേരിക്കക്കാരുടെ ജീവിതത്തിന്റെ ചരിത്രവും വികാസവും ദര്‍ശനവും സംസ്കാരവുമെല്ലമതില്‍ പ്രതിഫലിച്ചു.
ഫാസിസത്തിനെതിരെയുള്ള വീരഗാഥയായിരുന്നു ഭൂമിയിലെ വാസമെന്ന കവിത. 1933 ലെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനു തൊട്ടുമുമ്പായിരുന്നു ക്രാന്തദര്‍ശിത്വപരമായ ഈ രചന.