ഇടപ്പള്ളി -പ്രണയത്തിന് വേണ്ടി ജീവിതം; മരണവും

WEBDUNIA|
പ്രണയം കൊണ്ട് കവിത സൃഷ്ടിച്ചു; പ്രണയത്തില്‍ ജീവിച്ചു; പ്രണയത്തിന് വേണ്ടി മരിച്ചു. 27 വര്‍ഷത്തെ ജീവിതം പ്രണയത്തിന് വേണ്ടി ഹോമിച്ച കവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ചരമവാര്‍ഷിക ദിനമാണ് ജൂലൈ അഞ്ച്.

പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത നൈരാശ്യബോധവുമാണ് ഇടപ്പള്ളിയെ 27-ാം വയസില്‍ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത്. ആത്മകേന്ദ്രിതമായ കാല്പനികതയുടെ വ്യഥിത സന്ദേശങ്ങള്‍ വെളിപ്പെടുത്തിയ കാവ്യജീവിതമായിരുന്നു ഇടപ്പള്ളിയുടേത്.

എറണാകുളത്തെ ഇടപ്പള്ളിയില്‍ 1909 മെയ് 30ന് ജനിച്ച രാഘവന്‍പിള്ള സ്കൂളില്‍ ചങ്ങമ്പുഴ കൃഷ്ണപിളളയുടെ സഹപാഠിയും സതീര്‍ത്ഥ്യനായിരുന്നു.

മലയാള കാവ്യ നഭസ്സിലെ മിന്നല്‍ പിണറായിരുന്നു ഇടപ്പള്ളി.ആത്മപ്രണയവുംജ-ീവിതാനുഭവങ്ങള്‍ സമ്മാനിച്ച പരാജ-ിത ബോധവും അദ്ദേഹത്തിന്‍റെ കവിതയുടെ കാതലാണ്.

അന്തര്‍മ്മുഖനായിരുന്നു ഇടപ്പള്ളി.അദ്ദേഹം അത്മീയവും മാനസികവും ശാരീരികവുമായ പീഢകല്‍ അനുഭവിച്ചു. ആത്മനിഷ്ഠമായ കാല്‍പ്പനികത, അതിന്‍റെ സങ്കടങ്ങള്‍ വ്യഥകള്‍ എല്ലാം ആ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

മരണവ്യഗ്രത പ്രണയലോലുപത,വിഷാദാത്മകത നൈരാശ്യം എന്നിവ അദ്ദേഹത്തിന്‍റെ ജ-ീവിതത്തെയും കാവ്യമനസ്സിനേയും എപ്പോഴും മഥിച്ചു കൊണ്ടിരുന്നു. ആ മനസ്സില്‍ നിന്ന് സ്വര്‍ണ്ണച്ചിറകുവിരിച്ച ശലഭങ്ങളെപ്പോലെ സുന്ദരമായ കവിതകള്‍ പിറന്നു വീണുകൊണ്ടിരുന്നു.

നവസൗന്ദരഭം, തുഷാരഹാരം, ഹൃദയസ്മിതം, മണിനാദം, അവ്യക്തഗീതം എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍. 1936 ജൂലൈ ആറിനാണ് ഇടപ്പള്ളിയുടെ മണിനാദം എന്ന കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്.

ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്വയംഹത്യയെ അവലംബമാക്കി രചിച്ചതാണ്. ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടപ്പള്ളിക്കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :