ആന്‍റണ്‍ ചെക്കോവും ഓള്‍ഗയും

FILEFILE
ഓള്‍ഗ ഞാനറിയുന്നു നീ എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവളെന്ന്, എന്‍റെ ഹൃദയ മിടിപ്പിന്‍റെ അവസാന താളമറിയാന്‍ സൃഷ്ടിക്കപ്പെട്ടവള്‍. ഓള്‍ഗ ക്നിപ്പര്‍... ചെക്കോവിനെ ഏറ്റവും അടുത്ത് അറിഞ്ഞത് അവരാണ്. ചെക്കോവിന്‍റെ മുന്നിലേക്ക് ഓള്‍ഗക്കുമുമ്പും സ്ത്രീകള്‍ കടന്നു വന്നിട്ടുണ്ട്. അവരെല്ലാം ചെക്കോവിനോടുള്ള ആരാധനയും ഭ്രമവും മൂത്തവരായിരുന്നു.

എന്നാല്‍ ഓള്‍ഗ പുതിയൊരറിവും അനുഭവവുമായിരുന്നു. രോഗാതുരനായ ചെക്കോവിലേക്കാണ് ഒരു ഉണര്‍വ്വായി ഓള്‍ഗ കടന്നുവന്നത്.

ചെക്കോവിന്‍റെ നാടകങ്ങളില്‍ നായികാവേഷമിട്ട ഓള്‍ഗ താമസിയാതെ ആ പ്രതിഭാധനന്‍റെ മനസില്‍ ഇടം പിടിക്കുകയായിരുന്നു. കത്തുകളിലൂടെ കൈമാറപ്പെട്ട പ്രണയം. 1900 ആയപ്പോഴേക്കും ഓള്‍ഗയും ചെക്കോവും അകലാനാവാത്തവിധം അടുത്തു കഴിഞ്ഞിരുന്നു. ചെക്കോവിന്‍റെ സഹോദരി മരിയയുമായി അടുത്ത സൗഹൃദം പങ്കിട്ട ഓള്‍ഗ അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്കും പ്രിയമുള്ളവളായി.

1900 ഒക്ടോബറില്‍ ദി ത്രീ സിസ്റ്റേഴ്സ് എന്ന നാടകവുമായി ബന്ധപ്പെട്ട് ചെക്കോവ് മോസ്കോയിലെത്തി. ഓള്‍ഗയും മോസ്കോയിലുണ്ടായിരുന്നു. ദി ത്രീ സിസ്റ്റേഴ്സ് ഏറെ അഭിനന്ദിക്കപ്പെട്ടു. ഓള്‍ഗ ചെക്കോവിനോട് കൂടുതല്‍ അടുത്തു. ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ തന്നെയായിരുന്നു ഇരുവരുടെയും ജീവിതം. 1901 ആദ്യം തന്നെ ഇരുവരും വിവാഹിതരായി.

ചെക്കോവിന്‍റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. എന്നാല്‍ ചെക്കോവ് എഴുത്തു തുടര്‍ന്നു. നാടകരംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമായി. 1902 ഫെബ്രുവരിയില്‍ ഓള്‍ഗ രോഗബാധിതയായി. ഓള്‍ഗയുമായുള്ള ബന്ധത്തിന്‍റെ ആഴം ചെക്കോവ് തിരിച്ചറിയുകയായിരുന്നു.

നാലുമാസത്തിനു ശേഷമാണ് ഓള്‍ഗ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നത്. ജൂലൈയില്‍ ഓള്‍ഗയും ചെക്കോവും അവധിക്കാലം ആഘോഷിക്കാന്‍ ലിയുബിമോവ്കയിലേക്കുപോയി. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് പിന്നീടുള്ള ഒരാഴ്ച.

ലിയുബിമോവ്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഓള്‍ഗയോടു പറയാതെ ചെക്കോവ് യാത്രപോയി. ഇതു കലഹത്തിന് ഇടയാക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുമാസത്തോളം ഓള്‍ഗയും ചെക്കോവും അകന്നുകഴിഞ്ഞു. ഈ സമയത്താണ് ചെക്കോവ് തന്‍റെ അവസാന കഥയെഴുതിയത്.എ മാരേജബിള്‍ ഗേള്‍ എന്നായിരുന്നു ഇതിന്‍റെ പേര്.

ചെക്കോവിന്‍റെ രോഗം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ക്ഷയം സഹപ്രവര്‍ത്തകരെ പോലും അദ്ദേഹത്തില്‍ നിന്ന് അകറ്റി. ഡോക്ടറുടെ ഉപദേശം കണക്കിലെടുക്കാതെ ചെക്കോവ് മോസ്കോയിലേക്ക് തിരിച്ചു. ദി ചെറി ഓര്‍ച്ചാര്‍ഡ് എന്ന നാടകത്തിന്‍റെ റിഹേഴ്സലും മറ്റുമായി ബന്ധപ്പെട്ടായിരുന്നു യാത്ര.

ചെറി ഓര്‍ച്ചാഡ് 1904 ജനുവരി 17 നാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇതിലെ പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ഓള്‍ഗയാണ്.

WEBDUNIA|
(ചെക്കോവിന്‍റെ മരണം ഉള്‍പ്പൈടെയുള്ള ലേഖനത്തിന്‍റെ പൂര്‍ണരൂപം അടുത്ത ഭാഗത്തില്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :