സ്ത്രീകളെ നോക്കുന്ന ജോപ്പന്‍

WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (14:26 IST)
നാ‍ടറിയുന്ന പൂവാലനായ ജോപ്പന്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലയുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ ശകുന്തളയുടെ ക്ലിനിക്കിന് മുന്നില്‍ ജോപ്പന്‍ തന്‍റെ താവളം ഉറപ്പിച്ചു. സ്ഥിരം വൈകുന്നേരം നാലു മുതല്‍ ആറു വരെ ക്ലിനിക്കിന് മുന്നിലെത്തി സ്ത്രീകളെയും നോക്കി നില്‍ക്കുന്ന ജോപ്പന്‍റെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഡോക്ടര്‍ ശകുന്തള ജോപ്പനെ താക്കീത് ചെയ്തു.

ഇതു കേട്ട ജോപ്പന്‍ ദേഷ്യത്തോടെ ഡോക്ടറോട് ചോദിച്ച്,

“നോക്കാന്‍ പാടില്ലെങ്കില്‍ പിന്നെയെന്തിനാണ് ഡോക്ടര്‍ ക്ലിനിക്കിന്‍റെ ബോര്‍ഡില്‍ സ്ത്രീകളെ നോക്കുന്ന സമയം വൈകിട്ട് നാല് മുതല്‍ ആറ് വരെ എന്ന് എഴുതി വെച്ചിരിക്കുന്നത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :