സാര്‍ നിങ്ങളുടെ പട്ടി കടിക്കുമോ?

WEBDUNIA|
ജോപ്പന്‍ ബാറില്‍ എത്തി. ജോപ്പനു മുന്നില്‍ ഒരു പട്ടിയൊടൊപ്പം ഒരാള്‍ ഇരുന്ന്‌ മദ്യപിക്കുന്നു. പട്ടിയെ കണ്ട്‌ ജോപ്പന്‌ പേടി തോന്നി.

“സാര്‍ നിങ്ങളുടെ പട്ടി കടിക്കുമോ? ”

“ഇല്ല”

ജോപ്പന് സമാധാനമായി. ആദ്യത്തെ പെഗ്‌ അകത്താക്കിയ ജോപ്പന്‌ പട്ടിയുടെ മൂക്കില്‍ തൊടണമെന്ന്‌ തോന്നി. മൂക്കില്‍ തൊട്ടതും ജോപ്പന്‍റെ മുഖത്തുതന്നെ പട്ടി കടിച്ചു.

ദേഷ്യം വന്ന ജോപ്പന്‍ അയാളോട്‌ ചോദിച്ചു.

“ഹേ നിങ്ങല്ലേ പറഞ്ഞത്‌ നിങ്ങളുടെ പട്ടി കടിക്കില്ലെന്ന്‌... ”

“അതെ, പക്ഷെ ഇത്‌ എന്‍റെ പട്ടിയല്ല!! ”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :