വലയിലൂടെ നടന്നിട്ടും എട്ടുകാലികള്‍ കുടുങ്ങുന്നില്ല, കാര്യമിതാണ്

ശ്രീനു എസ്| Last Updated: വെള്ളി, 26 ജൂണ്‍ 2020 (12:01 IST)
വലയിലൂടെ നടന്നിട്ടും എട്ടുകാലികള്‍ കുടുങ്ങാത്തതിനുകാരണം ഇവയുടെ കാലുകള്‍ നേരിട്ട് വലയില്‍ സ്പര്‍ശിക്കാത്തതിനാലാണ്. ഇവയുടെ കാലുകളിലെ ചെറിയ രോമങ്ങള്‍ കൊണ്ടാണ് ഇവ വലയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ സ്വന്തം വലയില്‍ കുടുങ്ങിപ്പോകുന്ന എട്ടുകാലികളും ഉണ്ട്.

എന്നാല്‍ ചില എട്ടുകാലികള്‍ വലനെയ്യുമ്പോള്‍ പശയുള്ള നൂലും പശയില്ലാത്ത നൂലും നിര്‍മിക്കാറുണ്ട്. ഇര പശയുള്ള നൂലില്‍ കുടുങ്ങുമ്പോള്‍ എട്ടുകാലി പശയില്ലാത്ത നൂലിലൂടെ പാഞ്ഞു ചെന്ന് ഇരയെ പിടികൂടും. ഇരയെ പിടികൂടാന്‍ ചില എട്ടുകാലികള്‍ ഇലക്ട്രിക് ഷോക്കുവരെ പ്രയോഗിക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :